ട്രംപിൻ്റെ ഉപദേഷ്ടാവിന് കോവിഡ്

single-img
2 October 2020

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വി​ശ്വ​സ്ത​യും മു​ഖ്യ ഉ​പ​ദേ​ഷ്‌​ടാ​വു​മാ​യ ഹോ​പ് ഹി​ക്സി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു. കോവിഡ് ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. 

എ​യ​ർ​ഫോ​ഴ്സ് വ​ണ്ണി​ൽ പ്ര​സി​ഡ​ന്‍റി​നൊ​പ്പം സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ഹോ​പ് ഹി​ക്സ്.ചൊ​വ്വാ​ഴ്ച ക്ലീ​വ്‌‌​ല​ൻ​ഡി​ൽ ന​ട​ന്ന സം​വാ​ദ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യാ​ത്ര​യി​ലും ഹോ​പ് ഹി​ക്സ് പ്ര​സി​ഡ​ന്‍റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 

ബ്ലൂം​ബെ​ർ​ഗ് ന്യൂ​സാ​ണ് ഹി​ക്സി​ന് കോ​വി​ഡാ​ണെ​ന്ന് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ ​വ​ർ​ഷം ആ​ദ്യ​മാ​ണ് ഹി​ക്സ് വൈ​റ്റ് ഹൗ​സി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. നേ​ര​ത്തെ വൈ​റ്റ് ഹൗ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റാ​യും ട്രം​പി​ന്‍റെ 2016 തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ വ​ക്താ​വാ​യും പ്ര​വ​ർ​ത്തി​ച്ചി​രുന്നു.