കൊവിഡ് പ്രതിസന്ധികൾ ഒഴിവാക്കാൻ കര്‍മ്മ പദ്ധതി; 100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരം

single-img
1 October 2020

കൊവിഡ് മൂലം സംസ്ഥാനത്ത് ഉണ്ടായ പ്രതിസന്ധികൾ ഒഴിവാക്കാൻ കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി ഉണ്ടാകുന്ന തൊഴിലില്ലായ്മ നേരിടാൻ 100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇപ്പോള്‍ പ്രഖ്യാപിച്ച അരലക്ഷം തൊഴിലവസരം എന്നതിൽ നിന്ന് 95000 തൊഴിലവസരം വരെ സൃഷ്ടിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതി പ്രകാരം എല്ലാ രണ്ടാഴ്ചയിലും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസം പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടക്കുന്ന മറ്റ് വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നേരത്തെ തന്നെ 100 ദിവസം കൊണ്ട് 100 ദിന പരിപാടി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ അവസരം സൃഷ്ടിക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ക്കായി സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ 18600 പേർക്കും, ഹയർ സെക്കണ്ടറിയിൽ 425 തസ്തികയും സര്‍ക്കാര്‍ സൃഷ്ടിക്കും. സമാനമായി പിഎസ്‍സി വഴി 100 ദിവസത്തിനുള്ളിൽ അയ്യായിരം പേർക്ക് നിയമനം ലക്ഷ്യമാക്കും.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സർവീസിലും പിഎസ്‌സിക്ക് വിട്ട പൊതുമേഖലാ അർദ്ധ സർക്കാർ സ്ഥാപനത്തിലും പിഎസ്‌സി വഴി നിയമനം നല്‍കും.

ഇവിടങ്ങളില്‍ ഉള്ള എല്ലാ ഒഴിവും അടിയന്തിരമായി റിപ്പോർട്ട് ചെയ്യണം.അതുപോലെ തന്നെ സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമാായി 500 സ്ഥിരം താത്കാലിക നിയമനം നടത്തും. സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയിൽ കൂടുതൽ നിയമനം. സെപ്തംബർ-നവംബർ കാലത്ത് ആയിരം പേർക്ക് നിയമനം നൽകും.ഇനി വരുന്ന നൂറ് ദിവസത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 3977 പേർക്ക് നിയമനം ലഭിക്കുകയോ തസ്തിക സൃഷ്ടിക്കുകയോ ചെയ്യും.

കേന്ദ്രത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ 23700 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ 700 സംരംഭങ്ങൾക്ക് നിക്ഷേപ സബ്സിഡി അനുവദിച്ചു. ഇതും യുദ്ധകാല അടിസ്ഥാനത്തിൽ പരിശോധന പൂർത്തിയാക്കുന്നതോടെ 4600 പേർക്ക് ജോലി ലഭിക്കും.