ബാബറി മസ്ജിദ് കേസ്: വേദനാജനകം!അപമാനകരം!!അവിശ്വസനീയം; മഅദനി

30 September 2020

ബാബറി മസ്ജിദ് കേസില്‍ കോടതി വിധിയിൽ പ്രതികരണവുമായി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. ബാബറി വിധി വേദനാജനകവും അപമാനവും അവിശ്വസനീയവുമെന്ന് മഅദനി പ്രതികരിച്ചു. ഫേസ്ബുക്കിലാണ് അദ്ദേഹം കോടതി വിധിയെക്കുറിച്ച് കുറിച്ചത്.
ബാബറി മസ്ജിദ് കേസിൽ എല്ലാ പ്രതികളെയും വെറുതേവിട്ടു. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിച്ചത്.