സംസ്ഥാനത്ത് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ വന്നേക്കും: ഇന്ന് നിർണ്ണായക യോഗം

28 September 2020

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നിർണായക യോഗം ചേരും. ഇന്ന് ചേരുന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തും.
ലോക്ഡൗൺ വേണ്ടെന്നാണ് പൊതു നിലപാട്. എന്നാൽ കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ കടുപ്പിക്കാനായിരിക്കും തീരുമാനം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്. 7,445 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഈ കണക്കുപ്രകാരം പരിശോധിച്ച ഏഴിലൊരാൾക്ക് വീതം പോസിറ്റീവ് ആകുന്നുണ്ട്. മൂന്നു ജില്ലകളിൽ പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ തൊള്ളായിരം കടന്നിരുന്നു എന്നുള്ളതും സർക്കാർ ഗൗഎരവമായി എടുക്കുന്നുണ്ട്.