പ്രതിഷേധങ്ങള്‍ക്കിടെ കാർഷിക ബില്ലുകൾ നിയമമായി; രാഷ്ട്രപതിയുടെ അംഗീകാരം

single-img
27 September 2020

രാജ്യമാകെ പ്രതിശേശങ്ങള്‍ ഇപ്പോഴും തുടരുമ്പോഴും പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. ഇതോടുകൂടി ബില്ലുകള്‍ നിയമമായി മാറി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്ക് കർഷകരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും അവ കോർപ്പറേറ്റുകൾക്ക് സഹായകമായ രീതിയിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉയർത്തുന്നതിനിടെയാണ് ഇന്ന് ബില്ലുകൾ രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് ഈ ബില്ലുകൾ നിയമമായത് കേന്ദ്ര സർക്കാർ നോട്ടിഫൈ ചെയ്യുകയും ചെയ്തു. നേരത്തെ, പ്രസ്തുത ബില്ലുകൾ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും പാർലമെന്ററി നിയമങ്ങൾ അവഗണിച്ചുകൊണ്ടാണ് അവ പാസാക്കിയതെന്നും പറഞ്ഞുകൊണ്ട് അവയിൽ ഒപ്പ് വയ്ക്കരുതെന്ന് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചിരുന്നു.

അതേപോലെ തന്നെ കാർഷിക ബില്ലുകളിൽ തങ്ങൾക്കുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് എൻഡിഎ മുന്നനിയ്ല്‍ നിന്നും സഖ്യകക്ഷിയായ ശിരോമണി അകാലി ദൾ പുറത്തുവരികയും ചെയ്തിരുന്നു.