താര വിവാഹം; നടി റോഷ്നയും നടൻ കിച്ചു ടെല്ലസും വിവാഹിതരാകുന്നു

single-img
27 September 2020

മലയാള സിനിമയില്‍ ഒരു താരദമ്പതികള്‍ കൂടി. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹ വാർത്ത പുറത്ത് വിട്ടത്. ഇരുവരുടേതും പ്രണയവിവാഹമാണ്. വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹവാർത്ത അറിയിക്കുന്നതെന്ന് റോഷ്ന പറഞ്ഞു.

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിൽ അധ്യാപികയുടെ വേഷത്തിലെത്തിയ നടിയാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ.

അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രത്തെയാണ് കിച്ചു അങ്കമാലി ഡയറീസിൽ അവതരിപ്പിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.