സുരക്ഷാ ഭീഷണി; കെ സുരേന്ദ്രന് ഗൺമാനെ അനുവദിക്കും
ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന് ഗൺമാനെ അനുവദിക്കും. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇൻ്റലിജൻസിസിന്റെ ഈ തീരുമാനം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇൻ്റലിജൻസ് എഡിജിപി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി.
ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന് പുതിയ പദവി ലഭിച്ചതോടെയാണ് സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായി ഇൻ്റലിജൻസ് നിരീക്ഷിച്ചത്.
നിലവിലെ സാഹചര്യത്തില്‍ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും എഡിജിപിയുടെ ഉത്തരവില്‍ പറയുന്നു. നേരത്തെ തന്നെ ഗണ്‍മാനെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അത് നിരസിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രന് എതിര്‍പ്പറിയിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എബിവിപി, യുവമോര്‍ച്ച എന്നീ സംഘടനകളിൽ പ്രവർത്തിച്ചാണ് സുരേന്ദ്രൻ രാഷ്ട്രീയ പ്രവേശം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റായി ദേശീയ നേതൃത്വം നിയമിച്ചത്.