ലഹരിമരുന്ന് കേസ്; നടി ദീപിക പദുകോണിനെ നാര്‍ക്കോടിക് കണ്‍ട്രോൾ ബ്യൂറോ ചോദ്യം ചെയ്തു

single-img
26 September 2020

അടുത്തിടെ ആത്മഹത്യ ചെയ്ത ബോളിവുഡ് യുവതാരം സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി ദീപിക പദുകോണിനെ നാര്‍ക്കോടിക് കണ്‍ട്രോൾ ബ്യൂറോ ചോദ്യം ചെയ്തു. ഇതിനിടയിൽ ദീപികയുടെ ഫോണ്‍ അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തു. ഇതിന് പുറമെ ദീപികയുടെ മാനേജര്‍ കരിഷ്മയെയും സംഘം വീണ്ടും ചോദ്യം ചെയ്യുന്നുണ്ട് എന്നാണ് വിവരം.

അതിന് ശേഷം ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. ഇതേ കേസിൽ തന്നെ നടി ശ്രദ്ധ കപൂറും ചോദ്യം ചെയ്യലിനായി ഇപ്പോൾ ഹാജരായിട്ടുണ്ട്. മറ്റൊരുനടി സാറ അലി ഖാൻ അല്പസമയത്തിനകം ചോദ്യം ചെയ്യലിനായി ഹാജരാകും എന്നാണ് വിവരം. പ്രസ്തുത കേസിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റ് നടന്ന ഗ്രൂപ്പിന്‍റെ അഡ്മിനായിരുന്നു ദീപിക എന്നാണ് നാര്‍ക്കോടിക് കണ്‍ട്രോൾ ബ്യുറോ കണ്ടെത്തിയിട്ടുള്ളത്.