ശോഭാ സുരേന്ദ്രനെയും കുമ്മനത്തെയും തഴഞ്ഞ് ബിജെപി; അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷൻ

single-img
26 September 2020

ശോഭാ സുരേന്ദ്രന്റെയും കുമ്മനത്തെയും തഴഞ്ഞ് ബി​ജെ​പി​യു​ടെ പു​തി​യ ദേ​ശീ​യ ഭാ​ര​വാ​ഹി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. എപി അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കൃഷ്ണദാസ് പക്ഷത്തേയും ശോഭാ സുരേന്ദ്രനേയും പുനഃസംഘടനയിൽ തഴഞ്ഞതോടെ സംസ്ഥാന ബിജെപി നേതാക്കൾക്കിടയിലുള്ള ഗ്രൂപ്പ് വൈരം കൂടുതൽ ശക്തിപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

തേ​ജ​സ്വി സൂ​ര്യ​യാ​ണ് യു​വ​മോ​ർ​ച്ച​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​ൻ. പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ഡ്ഡ​യാ​ണ് പു​തി​യ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വർധിപ്പിച്ചു. 12 ഉ​പാ​ധ്യ​ക്ഷ​ന്മാ​രും എ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്. നിർണായകമായ ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി പുനഃസംഘടന.

ടോം വടക്കനെ ദേശീയ വക്താവായും തേജസ്വി സൂര്യയെ യുവമോർച്ച അധ്യക്ഷനായും തിരഞ്ഞെടുത്തു. പൂനം മഹാജനു പകരമാണ് തേജസ്വി സൂര്യ യുവമോർച്ച അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ബിഎല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. എൻടിആറിന്റെ മകൾ പുരന്ദേശ്വരിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

റാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. അനിൽ ബലൂനി എംപിയാണ് മുഖ്യവക്താവ്. മീഡിയ ചുമതലയും അദ്ദേഹത്തിനായിരിക്കും.