കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ അടിമത്വത്തിലേക്ക് നയിക്കും: രാഹുല്‍ ഗാന്ധി

single-img
25 September 2020

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ കര്‍ഷകനിയമങ്ങള്‍ രാജ്യത്തെകര്‍ഷകരെ അടിമത്വത്തിലേക്ക് നയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാജ്യത്തെ വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച് എഴുതിയ ട്വീറ്റിലൂടെയാണ് പുതിയ കര്‍ഷകബില്ലുകള്‍ക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.

” കേന്ദ്രം ആദ്യം കൊണ്ടുവന്ന ജിഎസ്ടി ഇവിടെയുള്ള ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകര്‍ത്തു. അതിന് ശേഷം ഇപ്പോള്‍ അവതരിപ്പിച്ച കര്‍ഷകനിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കും”. രാഹുല്‍ ട്വീറ്റില്‍ എഴുതി .

കേന്ദ്രത്തിന്റെപുതിയ കാർഷിക നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസർക്കാറിന്റെ കരിനിയമങ്ങൾക്കെതിരെ കോൺഗ്രസ്​ കോടതിയെ സമീപിക്കുമെന്നും​ രാഹുൽ ഗാന്ധി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.