കോവിഡ്: ലുലുമാൾ അടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുറക്കില്ല

23 September 2020

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇടപ്പള്ളി ലുലു മാള്‍ അടച്ചു. കളമശേരി 34-ാം വാർഡ് കണ്ടെയ്ന്‍മെന്റെ് സോണമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാള്‍ തുറക്കില്ലെന്നാണ് അറിയിപ്പ്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് കളമശേരി 34-ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി എറണാകുളം ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. ലുലുമാള്‍ ഇതില്‍ ഉള്‍പ്പെടും. ചൊവ്വാഴ്ച മാത്രം 406 കോവിഡ് കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്തത്.