ചില വിദ്യാർത്ഥി, യുവജന സംഘടനകൾ എൻഐഎ അന്വേഷണ പരിധിയിൽ

single-img
22 September 2020

അൽഖ്വയ്ദ തീവ്രവാദികൾ ചില വിദ്യാർത്ഥി യുവജന സംഘടനകളുമായി അടുത്ത് ബന്ധപ്പെട്ടിരുന്നതായി എൻഐഎ. ഈ പശ്ചാത്തലത്തിൽ ഈ സംഘടനകൾക്കെതിരെ എൻഐഎ അന്വേഷണം നടത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു..

കൊച്ചിയിൽ നടന്ന ചില അക്രമ സമരങ്ങളുടെ ആസൂത്രണത്തിൽ താൻ പങ്കെടുത്തിരുന്നെന്ന് മൊഷറഫ് ഹുസൈൻ വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക സഹായം അടക്കം ഇത്തരം വിദ്യാർത്ഥി സംഘടനകൾക്ക് ലഭിച്ചിരുന്നെന്നും മൊഷറഫ് പറയുന്നു. കൊച്ചിയിൽ അറസ്റ്റിലായ മൊഷറഫ് ഹുസൈനനിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ അന്വേഷണം.

അതേസമയം, മൊഷറഫ് ഹുസൈന് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ ചില ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം തന്റെ പക്കൽ അല്ലായിരുന്നുവെന്ന് മൊഷറഫ് ഹുസൈൻ മൊഴി നൽകിയിട്ടുണ്ട്.