എത്തിയത് ഓൺലെെനിലൂടെ പരിചയപ്പെട്ട 20കാരിയായ കാമുകിയെ കാണാൻ, കണ്ടത് 50 വയസ്സുള്ള സ്ത്രീയെ: കാമുകിക്ക് നേരേ കത്തിവീശിയ യുവാവിനെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ്

single-img
21 September 2020

കാമുകിയെ കാണാൻ കാസർഗോഡ് എത്തിയ യുവാവ് കാമുകിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ. ഓൺലെെനിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാൻ  തൃശ്ശൂരിൽനിന്ന്‌ സമ്മാനങ്ങളുമായെത്തിയ യുവാവാണ് ബേക്കൽ പൊലീസിൻ്റെ പിടിയിലായത്. തനിക്ക് 20 വയസ് എന്നാണ് കാമുകി യുവാവിനോട് പറഞ്ഞിരുന്നത്. 

മുൻ ധാരണ പ്രകാരം ബേക്കൽ കോട്ടയുടെ സമീപത്തെത്തിയ കാമുകനും സുഹൃത്തും കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ നിയന്ത്രണം വിട്ട് കത്തി വീശുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ബേക്കൽ പൊലീസ് കാമുകനും സുഹൃത്തിനുമെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ച് കേസെടുക്കുകയായിരുന്നു. 

കാസർകോട് കുമ്പളയിലെ വാടക ക്വാർട്ടേഴ്സിലെ താമസക്കാരിയായ സ്ത്രീയാണ് ഇരുപതുകാരിയെന്ന വ്യാജേന തൃശ്ശൂരിലെ യുവാവിനെ കബളിപ്പിച്ചത്. സാമൂഹ മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലേക്ക് വളർന്നതോടെ കുമ്പളക്കാരി യുവാവിൽനിന്ന്‌ പലപ്പോഴായി പണം കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു. 

ഇതിനിടെയാണ് യുവാവ് കാമുകിയെ നേരിൽകാണാൻ എത്തിയത്.  കഴിഞ്ഞദിവസം യുവാവും സുഹൃത്തും ബൈക്കിൽ തൃശ്ശൂരിൽനിന്ന്‌ കാസർകോട്ടേക്ക് യുവതിയെ കാണാൻ പുറപ്പെട്ടു. ബേക്കൽ കോട്ടയ്ക്ക് സമീപം കണ്ടുമുട്ടാമെന്നായിരുന്നു കാമുകികാമുകൻമാരുടെ ധാരണ. 

പർദയണിഞ്ഞെത്തിയ കാമുകി ആദ്യം മുഖം വെളിപ്പെടുത്താൻ തയ്യാറായില്ല. ഒടുവിൽ കാമുകൻ്റെ നിർബന്ധത്തിനു വഴങ്ങി മഫ്ത മാറ്റിയപ്പോഴാണ് കാമുകിയുടെ പ്രായം യുവാവിന് മനസ്സിലായത്. സ്ത്രീ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യമായതോടെ പലപ്പോഴായി ഇവരുടെ അക്കൗണ്ടിലേക്ക് കൈമാറിയ തുക യുവാവ് മടക്കി ചോദിക്കുകയായിരുന്നു. 

എന്നാൽ സ്ത്രീ പണം മടക്കി നൽകാൻ തയ്യാറായില്ല. ഇതേ ചൊല്ലിയുള്ള വാക്‌തർക്കത്തിനിടയിലാണ് യുവാവ് കത്തി വീശിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് ബേക്കൽ എസ്.ഐ. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. 

കത്തിവീശിയ യുവാവിനെതിരെ സ്ത്രീക്ക് പരാതി ഇല്ലാത്തതിനാൽ യുവാക്കളുടെ പേരിൽ മുഖാവരണം ധരിക്കാത്തതിനടക്കം പകർച്ചവ്യാധി നി’യന്ത്രണ നിയമപ്രകാരം കേസെടുത്ത് വിട്ടയക്കുകയായിരുന്നു. മാത്രമല്ല ാമുകിക്ക് നൽകുവാനായി കാമുകൻ കൊണ്ടുവന്ന വിലപ്പെട്ട സമ്മാനങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.