നേപ്പാളിന്റെ പ്രദേശങ്ങളില്‍ അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ച് താമസവും ആരംഭിച്ച് ചൈന

single-img
20 September 2020

സമീപ കാലത്തായി വിവിധ വിഷയങ്ങളില്‍ ചൈനയ്ക്ക് പിന്തുണ നൽകിയ നേപ്പാളിന് ഒടുവില്‍ പണികിട്ടി
ഇപ്പോള്‍ ഇതാ നേപ്പാളിന്റെ അതിർത്തി പ്രദേശങ്ങളും ചൈനീസ് സൈന്യം കൈയേറി. അതിര്‍ത്തിയില്‍ നേപ്പാളിലെ വിവിധ മേഖലകളിലായി അനധികൃതമായികെട്ടിടങ്ങള്‍ നിർമ്മിച്ച് ചൈനക്കാർ താമസം തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പ്രധാനമായും നേപ്പാള്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഹുംലയിലെ ലാപ്ച്ചാ-ലിമി മേഖലയിലാണ് ചൈന കടന്നുകയറി കെട്ടിടങ്ങള്‍ പണിതിരിക്കുന്നത്.നേപ്പാളിന്റെ ജില്ലാ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് സേന നടത്തിയ കൈയേറ്റം കണ്ടെത്തിയത്. ഈ വര്‍ഷം ആഗസ്റ്റ് 30നും സെപ്തംബര്‍ 9നും ഇടയിലാണ് അന്വേഷണം നടന്നിരിക്കുന്നത്.

ജില്ലാ അധികൃതര്‍ നടത്തിയ ഒരു കെട്ടിടത്തിനായുള്ള അന്വേഷണത്തിനിടെ എട്ടു കെട്ടിടങ്ങളാണ് അനധികൃതമായി ചൈനീസ് സൈന്യം പണിതതായി കണ്ടെത്തിയത്.നേപ്പാളിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ നിരവധി ഗ്രാമങ്ങള്‍ കയ്യടക്കുകയും സൈനികര്‍ അവിടെ താമസിക്കുന്നതായും ഭരണകൂടത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.

അതേസമയം ചൈനയുടെ നീക്കങ്ങള്‍ പുറത്തുകൊണ്ടുവന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ നേപ്പാളില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിലവില്‍ പ്രശ്നത്തിൽ നേപ്പാൾ വിദേശകാര്യ വകുപ്പ് ഇടപെട്ടിട്ടില്ല.