പുതിയ കാർഷിക ബില്ലുകൾ മോദിയുടെ കോടീശ്വര സുഹൃത്തുകൾക്ക് വേണ്ടിയെന്ന് പ്രിയങ്ക ഗാന്ധി

single-img
19 September 2020

മോദി സർക്കാർ കർഷകരെ ശ്രദ്ധിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സർക്കാർ​ കോടീശ്വരൻമാരായ സുഹൃത്തുക്കൾക്ക്​ വേണ്ടിയാണ്​ പുതിയ കാർഷിക ബില്ലുകൾ കൊണ്ടുവന്നതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു​. കർഷകർക്ക്​ ഏറ്റവും ബുദ്ധിമുട്ടുള്ള സമയത്ത്​ ഉൽപന്നങ്ങൾക്ക്​ താങ്ങുവില പ്രഖ്യാപിക്കുകയോ സംഭരണത്തിനായുള്ള സംവിധാനങ്ങൾ ​ഒരുക്കി നൽകുകയോ ചെയ്യാതെ ​നേരരെ വിപരീതമായി കാർഷക ദ്രോഹനടപടികളാണ്​ ​ചെയ്യുന്നതെന്ന്​ പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചു.

‘ഇത് കർഷകർക്ക് ബുദ്ധിമുട്ടുള്ള സമയമാണ്. താങ്ങുവില പ്രഖ്യാപിച്ചും കർഷകർക്ക്​ സംഭരണ ​​സൗകര്യങ്ങൾ നൽകിയും സർക്കാർ അവരെ സഹായിക്കേണ്ടതായിരുന്നു. എന്നാൽ നേരെ മറിച്ചാണ് സംഭവിച്ചത്. സമ്പന്നരായ സുഹൃത്തുക്കളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരാണ്​ ബി.ജെ.പി സർക്കാർ ഉത്സാഹം കാണിക്കുന്നത്​ – പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.