ആ മരണങ്ങളിൽ അസ്വഭാവികതയുണ്ട്; കൂടത്തിലെ അഞ്ചുപേരുടെ മരണം സംബന്ധിച്ച് രണ്ടുവർഷം മുമ്പുതന്നെ ക്രെെം ബ്രാഞ്ച് സൂചന നൽകിയിരുന്നു

single-img
19 September 2020

കരമന കൂടത്തിൽ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായർക്കെതിരെ ക്രൈംബ്രാഞ്ചിൻ്റെ നിർണായക കണ്ടെത്തൽ എത്തിയതോടെ കൂടത്തിൽ ദുരൂഹമണങ്ങൾ ശ്രദ്ധയാകർഷിക്കുകയാണ്. കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ അക്കൗണ്ടിൽ അനധികൃതമായി പണം എത്തിയെന്നാണ് ക്രെെംബ്രഞ്ച് കണ്ടെത്തിയത്. കേസിൽ ഇയാളെ പ്രതി ചേർക്കാനാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. 

2018 ല്‍ ബന്ധുവായ അനില്‍കുമാര്‍ പോലീസിന് പരാതി നല്‍കി തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്കും നല്‍കി. എന്നാല്‍ 15 കോടി സ്വത്ത് രവീന്ദ്രന്‍ എന്ന കാര്യസ്ഥന്‍റെ പേരില്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സ്വത്തുക്കള്‍ മറ്റുള്ള പേരുകളിലായതാണ് കേസ് കൂടുതല്‍ ശക്തമാക്കിയത്. 

അതേസമയം കരമനയിലെ ദുരൂഹ മരണങ്ങളിലും സ്വത്ത് തട്ടിയെടുക്കലിലെ അന്വേഷണത്തിലും അന്വേഷണത്തിൻ്റെ ആദ്യ സമയത്ത് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നു റിപ്പോർട്ടുകൾ. സംഭവങ്ങളിലെല്ലാം അസ്വാഭാവികതയുണ്ടെന്ന് അന്വേഷണം ആരംഭിക്കുന്നതിനു ഒരു വര്‍ഷം മുന്‍പ് ജില്ലാ ക്രൈം ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസ് പൂഴ്ത്തിയിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മരണപ്പെട്ട കരമന കുളത്തറ കൂടത്തില്‍ വീട്ടിലുള്ളവരുടെ വൻ സാമ്പത്തിക സ്ഥിതിയാണ് മരണങ്ങളിലുള്ള സംശയങ്ങൾ ഉയർത്തുന്നതും. കോടിക്കണക്കിന് രൂപയുടെ ഭൂസ്വത്തുക്കള്‍ ഉള്ളവരായിരുന്നു ഈ വീട്ടിലുള്ളവർ. ഇന്ന് ഈ വീട്ടില്‍ ആരുമില്ലാത്ത സ്ഥിതിയിലാണ്. പക്ഷെ ഇന്ന് ഈ വീട്ടിലെ സ്വത്തുക്കള്‍ക്ക് അവകാശികള്‍ പലതാണ്. എങ്ങനെ ഈ ഭൂസ്വത്തുക്കള്‍ പലരുടെയും കൈകളിലെത്തിയെന്നുള്ളതാണ് നിലവിലുയരുന്ന പ്രധാന ചോദ്യവും. 

കാലടി കുളത്തറ പ്രദേശത്തെ ഉമാ മന്ദിരം എന്ന കൂടത്തില്‍ വീട് ആ നാട്ടിലെ സമ്പന്നതയുടെ പര്യായമായിരുന്നു. പ്രദേശത്തെ ഏക്കറുകണക്കിനുള്ള ഭൂസ്വത്തുക്കള്‍ ഇന്ന് 40 സെന്റില്‍ താഴെ മാത്രമാണുള്ളതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 25 സെന്റില്‍ ഉണ്ടായിരുന്ന കെട്ടിടത്തിന്റെ പലഭാഗങ്ങളും ഇപ്പോള്‍ പൊളിച്ചുമാറ്റിയതായി നാട്ടുകാര്‍ ആരോപിക്കുന്നു.

2013 ലെ ഗോപിനാഥന്‍നായരുടെ മകന്‍ ജയപ്രകാശിന്റെയും 2017 ല്‍ ഗോപിനാഥന്‍നായരുടെ സഹോദരപുത്രന്‍ ജയമാധവന്‍ നായരുടെയും മരണമായിരുന്നു കൂടുതൽ സംശയത്തിനിട നൽകിയത്. അന്വേഷണത്തിൻ്റെ ഭാഗമായി ശേഷം കുടുംബത്തില്‍ നടന്ന ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട റവന്യുകോടതി രേഖകളും പോലീസ് ഉടന്‍ ശേഖരിച്ചലിരുന്നു. ജയമാധവന്‍ നായരുടെ ആന്തരീക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കിലും റിപ്പോര്‍ട്ട് ശേഖരിച്ചിരുന്നില്ല. ഈ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട്  കഴിഞ്ഞ വർഷം പൊലീസ് കത്തു നൽകിയിരുന്നു. കുടുംബത്തിന്റെ ഭൂസ്വത്തുക്കള്‍ എവിടെയെല്ലാമാണ് ആര്‍ക്കെല്ലാം കൈമാറിയിട്ടണ്ട് എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. 

ജയമാധവന്‍ മരണപ്പെട്ടതിനു ശേഷം ഭൂമിക്കു വേണ്ടി അവകാശവാദം ഉന്നയിച്ച് വന്നവര്‍ ആരെന്നും ഇവര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ടോ എന്ന കാര്യവും അന്വേഷണ വിധേയമാക്കിയിരുന്നു. കോടതി ജീവനക്കാരനായ രവീന്ദ്രന്‍ അനധികൃതമായി സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ഏതെങ്കിലും രീതയില്‍ ശ്രമം നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യമാണ് പ്രധാനമായും പരിശോധിച്ചത്. അതേസമയം ഗോപിനാഥന്‍ നായരുടെ മക്കളും ജയ മാധവനും അവിവാഹിതരായിരുന്നു എന്നുള്ള യാഥാർത്ഥ്യവും അന്വേഷണ സംഘം കണക്കിലെടുത്തു. 

നഗര ഹൃദയത്തിൽത്തന്നെ കോടിക്കണക്കിന് വിലമതിക്കുന്ന കെട്ടിടങ്ങളും മറ്റുമാണ് കുടുംബത്തിനുള്ളത്. കുടുംബത്തിലെ തുടര്‍ച്ചയായ മരണങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ അനില്‍ കുമാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുടുംബാംഗമായ പ്രസന്ന കുമാരി മുഖ്യമന്ത്രിക്ക് വിശദമായ പരാതി നല്‍കുന്നത്. വീട്ടുജോലിക്കാരില്‍ ചിലരാണ് എല്ലാം നിയന്ത്രിരിച്ചിരുന്നതെന്നും അവര്‍ക്കും ചില ബന്ധുക്കള്‍ക്കും മരണത്തില്‍ പങ്കുണ്ടോയെന്നുമാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നത്. 

കൂടത്തായിയിലെ ആറുപേരുടെ മരണം കൊലപതാകമാണെന്നു വ്യക്തമായതിനു പിന്നാലെയുള്ള ഈ സംഭവവും വലിയ വാർത്തപ്രാധാന്യം കെെവരിച്ചിട്ടുണ്ടായിരുനന്ു. കൂടത്തായി കേസിലെ സംഭവങ്ങളോട് കൂടത്തിൽ സംഭവങ്ങൾക്കും സാമ്യതയുള്ളതിനാൽ വളരെ സൂക്ഷ്മമായാണ് പൊലീസ് ഈ കേസ് കെെകാര്യം ചെയ്യുന്നതും.