ഐ.പി.എൽ പൂരം; ഇന്ന് യു.എ.ഇ.യിൽ തുടക്കം

single-img
19 September 2020

ഐ.പി.എൽ പൂരത്തിന് തുടക്കം. ലോകത്തെ ഏറ്റവും ജനപ്രിയവും സമ്പന്നവുമായ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗിന് ഇന്ന് ദുബായിൽ തുടക്കം. മും​ബൈ ഇ​ന്ത്യ​ൻ​സും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സു​മാ​ണ് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന പോ​രാ​ട്ട​ത്തി​ൽ കൊമ്പു​കോ​ർ​ക്കു​ക.

രോ​ഹി​ത് ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സും എം.​എ​സ്. ധോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും നേ​ർ​ക്കു​നേ​ർ ഇ​റ​ങ്ങു​ന്പോ​ൾ ഐ​പി​എ​ൽ ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ​യും ആ​വേ​ശ​വും വാ​നോ​ള​മു​യ​രും. കാ​ര​ണം, ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ ര​ണ്ട് ടീ​മു​ക​ളാ​ണി​വ​ർ.

കൊറോണ ആയതിനാൽ വർണാഭമായ ഉദ്ഘാടനച്ചടങ്ങോ ചിയർ ലീഡേഴ്‌സോ ഉണ്ടാകില്ല. കാണികൾക്കും പ്രവേശനമില്ല. എന്നാൽ ടൂർണമെന്റ് പുരോഗമിക്കവേ 30 ശതമാനം ആളുകളെ സ്റ്റേഡിയത്തിൽ കയറ്റുന്ന കാര്യം പരിഗണനയിലാണെന്ന്, ഐ.പി.എൽ. സംഘാടകരായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു.