മോദി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി കേന്ദ്ര മന്ത്രിസഭയിൽ നിന്നു രാജിവച്ചു: ഹർസിമ്രത് കൗറിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു

single-img
18 September 2020

കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹർസിമ്രത് കൗർ ബാദലിന്റെ രാജി പ്രസിഡന്റ് റാം നാഥ് കോവിന്ദ് സ്വീകരിച്ചു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ്‌ ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചത്. ശിരോമണി അകാലിദൾ നേതാവ് കൂടിയാണ് ഹർസിമ്രത് കൗർ ബാദൽ.

കാർഷിക ഉൽപന്നങ്ങളുടെ വിൽപനയ്ക്കു മേലുള്ള നിയന്ത്രണങ്ങൾ നീക്കി, കർഷകർക്കു കൂടുതൽ വിപണന സാധ്യതകൾ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ കാർഷിക ഉൽപന്ന വ്യാപാര, വാണിജ്യ ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചതിനു പിന്നാലെയായിരുന്നു രാജി. അതേസമയം അകാലിദള്‍ മുന്നണിയിൽ തുടരുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. നരേന്ദ്ര സിങ് ടോമറിന് കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പിന്റെ അധിക ചുമതല നൽകും.