സ്ഥലം മാറിപ്പോയി: പൊലീസുകാരെ വംശീയമായി അധിക്ഷേപിച്ച ചെെനീസ് പൗരൻ ദുബായ് കോടതിയിൽ വിചാരണ നേരിടുന്നു

single-img
18 September 2020

ദുബായ് പൊലീസ് ഉദ്യോഗസ്ഥരെ വംശീയമായി അധിക്ഷേപിച്ച ചെെനീസ് പൗരൻ ദുബായ് കോടതിയിൽ വിചാരണ നേരിടുന്നു. രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ചൈനക്കാരനാണ് ദുബായ് കോടതിയുടെ വിചാരണയ്ക്ക് ഇരയായാത്. 

ഉമ്മുറമൂല്‍ പ്രദേശത്തെ ഗോഡൗണില്‍ പരിശോധിക്കാനെത്തിയ പോലീസുകാരെയാണ് ഇയാള്‍ അപമാനിച്ചത്. പബ്ലിക് പ്രോസിക്യൂഷനില്‍നിന്ന് അനുമതി വാങ്ങിയ ശേഷം ഡ്യൂട്ടിയുടെ ഭാഗമായാണ് ഉദ്യോഗസ്ഥർ എത്തിയത്. ആ സമയം കൂട്ടുകാരനുമൊത്ത് ഗോഡൗണിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇരിക്കുകയായിരുന്ന പ്രതി. 

രാജ്യത്തിന് പുറത്തായിരുന്ന ഗോഡൗണ്‍ ഉടമ യു.എ.ഇയിലെത്തിയാല്‍ പോലീസ് ആസ്ഥാനത്ത് എത്തിച്ചേരണമെന്നും കൂടി ആവശ്യപ്പെട്ടപ്പോള്‍ പ്രതി വംശീയാധിക്ഷേപത്തിനും മുതിര്‍ന്നതായാണ് ഉദ്യോഗസ്ഥരുടെ പരാതി. ഐ.ഡി കാണിച്ച പോലീസുകാര്‍ക്ക് നേരെ ആക്രോശിക്കുകയായിരുന്നു.. പോലീസിലെ ഉന്നതരുമായി തനിക്ക് ബന്ധമുണ്ടെന്നും പ്രതി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. 

പോലീസുകാരെ അധിക്ഷേപിച്ചതിന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസിന്റെ അടുത്തവാദം സെപ്റ്റംബര്‍ 29 നാണ്.