`തെണ്ടിത്തരം കാണിക്കരുത് ചെറ്റകളേ´: പൊലീസ് വാഹനത്തിൻ്റെ ചില്ല് കെെമുട്ടു കൊണ്ട് ഇടിച്ചു തകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

single-img
17 September 2020

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു പ്രതിഷേധം നടത്തിയതിന് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൊലീസ് വാഹനത്തിന്റെ ചില്ല് കൈമുട്ടുകൊണ്ട് ഇടിച്ചു തകര്‍ത്തതായി പരാതി. എന്‍ഐഎ ഓഫിസിനു മുന്നില്‍നിന്നു പൊലീസ് വാഹനത്തില്‍ കയറ്റിയപ്പോഴാണ്, ജീപ്പിന്റെ വിന്‍ഡ് ഷീല്‍ഡ് കൈമുട്ടുകൊണ്ട ഇടിച്ചു തകര്‍ത്തത്. പൊലീസിനു നേരെ ഇയാള്‍ തട്ടിക്കയറുകയും ചെയ്തു. 

പൊലീസ് വാഹനത്തിന്റെ ചില്ല് കൈമുട്ടുകൊണ്ട് ഇടിച്ചു തകര്‍ത്തു

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു പ്രതിഷേധം നടത്തിയതിന് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൊലീസ് വാഹനത്തിന്റെ ചില്ല് കൈമുട്ടുകൊണ്ട് ഇടിച്ചു തകര്‍ത്തു

Posted by evartha.in on Thursday, September 17, 2020

ജലീലിന്റെ രാജി ആവശ്യപ്പെട്ട് എന്‍ഐഎ ഓഫിസിനു മുന്നിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. ഓഫിസിനു പുറത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അനേഷണ ഏജന്‍സി മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുന്നത് അഞ്ചു മണിക്കൂര്‍ പിന്നിട്ടു. രാവിലെ ആറു മണിക്കാണ് ചോദ്യം ചെയ്യലിനായി ജലീല്‍ എന്‍ഐഎ ഓഫിസില്‍ എത്തിയത്. മാധ്യമ ശ്രദ്ധ ഒഴിവാകാന്‍ സ്വകാര്യ കാറില്‍ ആയിരുന്നു മന്ത്രി എത്തിയതെങ്കിലും പെട്ടെന്നു തന്നെ വാര്‍ത്ത പുറത്തെത്തുകയായിരുന്നു.