കേസ് വന്നാല്‍ പോലും കെ.ടി ജലീല്‍ രാജിവെക്കേണ്ടതില്ല; എം വി ഗോവിന്ദന്‍

single-img
17 September 2020

ദേശിയ സുരക്ഷാ ഏജൻസി ചോദ്യം ചെയ്തു എന്നതിന്റെ പേരില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍. അന്വേഷണത്തില്‍ ഒന്നാം പ്രതിയാകേണ്ടത് വി മുരളീധരനും രണ്ടാം പ്രതി അനില്‍ നമ്പ്യാരുമാണെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു. കേസ് വന്നാല്‍ പോലും രാജിവെക്കേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മന്ത്രി സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂവെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് വിളിപ്പിച്ചതുകൊണ്ട് രാജിവെക്കണോ. കേസ് വന്നാല്‍ പോലും രാജിവെക്കേണ്ടതില്ല.

എന്ത് അടിസ്ഥാനത്തിലാണ് രാജിവെക്കേണ്ടത്. ഇവിടെ ഒരു സുതാര്യതയുടേയും പ്രശ്‌നമില്ല. ഒരു ഒളിവും ഇക്കാര്യത്തില്‍ ഇല്ല. എല്ലാം പരസ്യമായി തന്നെയാണ് ചെയ്തത്. സ്വര്‍ണം കൊണ്ടുവന്നവരേയും അതിന് സൗകര്യം ചെയ്തുകൊടുത്തവരേയും എല്ലാം അന്വേഷിക്കണമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.