കാര്‍ഷിക ബില്ലില്‍ ഉള്ളത് കർഷക വിരുദ്ധ നയങ്ങള്‍; പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവെച്ചു

single-img
17 September 2020

രാജ്യമാകെ പ്രതിഷേധങ്ങള്‍ പടരുമ്പോഴും കേന്ദ്രസര്‍ക്കാര്‍ വിവാദമായ കാർഷിക ബില്ലുകളുമായി മുന്നോട്ട് തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ലോക് സഭയിൽ ബില്‍ അവതരിപ്പിക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ, കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവെച്ചു.

എൻഡിഎയിലെ പ്രധാന സഖ്യകക്ഷിയായ പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദലാണ് മോദി മന്ത്രിസഭയിൽ നിന്ന് ബില്ലിനോടുള്ള പ്രതിഷേധത്തെ തുടര്‍ന്ന് രാജിവെച്ചത്.കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിയുടെ രാജിയെന്നും എന്നാൽ സർക്കാറിനുള്ള പിന്തുണ തുടരുമെന്നും ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ അറിയിക്കുകയും ചെയ്തു.

ലോക് സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന പുതിയ കാർഷിക ബില്ലിനെതിരെ ഹരിയാന – പഞ്ചാബ് സംസ്ഥാനങ്ങളിൽ ഇപ്പോള്‍ ശക്തമായ പ്രതിഷേധം നടന്നു വരികയാണ്.രാജ്യത്തിന്റെ കാർഷിക മേഖലയിൽ പുതിയ ചുവടുവെപ്പെന്ന അവകാശവാദവുമായാണ് കേന്ദ്രസർക്കാർ ഈ ബിൽ അവതരിപ്പിക്കുന്നത്.