സ്വന്തം ജീവിത കഥ മഡോണ സിനിമയാക്കുന്നു; ചിത്രത്തിന്റെ സംവിധാനവും മഡോണ തന്നെ നിർവഹിക്കും

single-img
16 September 2020

പോപ് താരം മഡോണയുടെ ബയോപിക് ഒരുങ്ങുന്നു. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ സംവിധാനവും കഥയും മഡോണ തന്നെ നിർവഹിക്കുമെന്ന് യൂണിവേഴ്സൽ പിക്ചേർഴ്സ് വക്താക്കൾ അറിയിച്ചു. ജൂണോ സ്ക്രൈബ് ഡിയാബ്ലോയ്ക്കൊപ്പം ചേർന്നായിരിക്കും മഡോണ കഥ എഴുതുക. സംഗീത പ്രധാന്യമുള്ള ചിത്രമായിരിക്കുമെന്ന് 62 കാരിയായ മഡോണ അറിയിച്ചു.

തന്നെ കുറിച്ചുള്ള ആരും പറയാത്തതും മറ്റുള്ളവർക്ക് പ്രചോദനവുമാകുന്ന കാര്യങ്ങളായതിനാലാണ് കഥ സ്വയം എഴുതാൻ തീരുമാനിച്ചത്. തന്റെ
ജീവിതത്തിലുണ്ടായ ഉയർച്ചകളും താഴ്ച്ചകളും പറയേണ്ടത് അനിവാര്യമാണെന്ന് കരുതുന്നതായും മഡോണ പറഞ്ഞു.

2008 ൽ പുറത്തിറങ്ങിയ ഫിൽത്ത് ആന്റ് വിസ്ഡം, 2011 ലെ WE എന്നീ ചിത്രങ്ങൾ മഡോണ നേരത്തേ സംവിധാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇറങ്ങിയ മാഡം എക്സ് ആണ് മഡോണയുടെ ഏറ്റവും ഒടുവിലത്തെ ആൽബം.