അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് പിന്നിൽ ആർഎസ്എസ് എന്ന് കോണ്‍ഗ്രസിന് അറിയാമായിരുന്നു: രാഹുൽ ഗാന്ധി

single-img
15 September 2020

മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന ‘ഇന്ത്യ എഗനിസ്റ്റ് കറപ്ഷന്‍’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു എന്ന പ്രശാന്ത് ഭൂഷന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി.

കോണ്‍ഗ്രസിന് മുന്‍പേതന്നെ അറിയാമായിരുന്ന ഒരു കാര്യം ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പ്രശാന്ത് ഭൂഷന്‍ സ്വയം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണെന്ന് വാര്‍ത്ത പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

സമരത്തിലെ അഴിമതി വിരുദ്ധ പ്രസ്ഥാനവും ആം ആദ്മി എന്ന പാര്‍ട്ടിയുടെ ഉദയവും യുപിഎ സര്‍ക്കാരിനെ താഴെയിറക്കാനായി ആര്‍എസ്എസും ബി.ജെ.പിയും ആസൂത്രണം ചെയ്തതാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.ഹസാരെയുടെ സമരത്തിന്‌ പിന്നില്‍ ആര്‍എസ്എസ് ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഭൂഷണ്‍ വെളിപ്പെടുത്തിയത്. മാത്രമല്ല, ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാള്‍ ഒരു ആര്‍എസ്എസ് പ്രചാരകനാണെന്ന് സംശയമില്ലെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞിരുന്നു.