ശബരിമല പ്രതിഷേധ സമരത്തിനിടെയുള്ള ഫോട്ടോ പങ്കുവെച്ച് കെടി ജലീലിനെതിരെ വ്യാജ പ്രചാരണവുമായി വി ഡി സതീശന്‍

single-img
14 September 2020

കഴിഞ്ഞ ദിവസം മലപ്പുറത്തു നിന്നും തിരുവനന്തപുരത്തക്കേ് യാത്രചെയ്ത മന്ത്രി കെ ടി ജലീലിന്റെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ വഴിനീളെ പോലീസുകാരെ നിയോഗിച്ചിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോ വ്യാജം എന്ന് തെളിഞ്ഞു.
ഇന്നലെയായിരുന്നു വിഡി സതീശന്‍ തന്റെ ഫേസ്ബുക്കില്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്.

താന്‍ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യവേ വഴിനിറയെ പോലീസുകാരെ കണ്ടെന്നും ഇന്ത്യന്‍ പ്രസിഡന്റോ പ്രധാനമന്ത്രിയോ വരുന്നതുപോലെയുള്ള പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നതെന്നും അന്വേഷിച്ചപ്പോഴാണ് കെടി ജലീല്‍ തിരുവനന്തപുരത്തേക്ക് വരുന്നത് പ്രമാണിച്ച് ഒരുക്കിയ സുരക്ഷയാണെന്ന് മനസിലായതെന്നുമായിരുന്നു സതീശന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നത്.

പക്ഷെ ഇതിനായി സതീശന്‍ ഉപയോഗിച്ച ഫോട്ടോ ശബരിമലക്കാലത്തെ പ്രതിഷേധ സമരത്തിനിടെയുള്ളതായിരുന്നു എന്നതാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഈ ഫോട്ടോയില്‍ ഉള്ള ഒരു പൊലീസുകാരന്‍ പോലും മാസ്‌കോ ഗ്ലൗസോ ധരിച്ചിരുന്നില്ല. ഇതില്‍ സംശയം തോന്നി ഫോട്ടോയുടെ ആധികാരികത തേടി ചിലര്‍ രംഗത്തെത്തിയതോടെയാണ്‌ സതീശന്‍ ഉപയോഗിച്ച ഫോട്ടോ പഴയതാണെന്ന് തെളിയുന്നത്.