ഉമർ ഖാലിദിന്റെ അറസ്റ്റ്: പൊലീസിന്റെ ഗുഢാലോചന വ്യക്തമായതായി പ്രശാന്ത് ഭൂഷൺ

single-img
14 September 2020

കലാപ കേസുമായി ബന്ധപ്പെട്ട് ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ ഡൽഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.

‘സീതാറാം യെച്ചൂരി , യോഗേന്ദ്ര യാദവ് , ജയന്തി ഘോഷ്,അപൂർവാനന്ദ് എന്നിവർക്ക് പിന്നാലെ ഉമര്‍ ഖാലിദിന്റെ പേരും ഡൽഹി കലാപത്തിൽ ഉൾപെടുത്തിയതിൽ രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായി മുന്നോട്ട് നീങ്ങുന്ന മനുഷ്യവകാശ പ്രവർത്തകർക്കെതിരെ പൊലീസിന്റെ ഗൂഢാലോചനയാണിതെന്ന് പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.