ശ്രീശാന്തിന്റെ 7 വർഷത്തെ വിലക്ക് അവസാനിച്ചു; വൻ ആശ്വാസം, കളിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചുവെന്ന് താരം

single-img
13 September 2020

ഇന്ത്യ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലവധി അവസാനിച്ചു. ശ്രീശാന്തിന് ഇനി ക്രിക്കറ്റ് കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കി. വരും ദിവസങ്ങളില്‍ താരത്തിന് ഏത് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വേണമെങ്കിലും കളിക്കാം. ക്രിക്കറ്റിൽ നിന്നുള്ള താരത്തിൻെറ 7 വർഷത്തെ വിലക്കാണ് ഇന്ന് അവസാനിച്ചത്.

“എനിക്ക് വീണ്ടും കളിക്കാൻ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ഇത് വലിയ ആശ്വസമാണ്. ഇപ്പോഴുള്ള മാനസികാവസ്ഥ മറ്റാർക്കെങ്കിലും മനസ്സിലാവുമെന്ന് തോന്നുന്നില്ല. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എനിക്ക് മുന്നിൽ കളിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ രാജ്യത്തെവിടെയും കളിക്കാൻ പറ്റില്ലെന്ന അവസ്ഥയാണ്” ശ്രീശാന്ത് വ്യക്തമാക്കി.