പ്രേമത്തിന് ശേഷം നായികയായി മലയാളത്തിലേക്ക് 4 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം; അനുപമ പറയുന്നു

single-img
13 September 2020

നിവിന്‍ നായകനായ പ്രേമം എന്നസിനിമയ്ക്ക് ശേഷം മലയാള സിനിമയിൽ നിന്ന് മാറി നിൽക്കാനുള്ള കാരണവും ഇപ്പോള്‍ തിരികെ വന്നതും വ്യക്തമാക്കി നടി അനുപമ പരമേശ്വരൻ.മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇവ വെളിപ്പെടുത്തിയത്.

അനുപമയുടെ വാക്കുകളിലൂടെ: ‘4 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മലയാളത്തില്‍ സിനിമ ചെയ്യുന്നത്. കൂടുതല്‍ സിനിമകളൊന്നും പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്നും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ മണിയറയിലെ അശോകനിലേക്ക് വിളിച്ചത് നടന്‍ ഗ്രിഗറിയാണ്. ഇതിന്റെ കഥ കേട്ടപ്പോള്‍ ഒരു ഫീല്‍ഗുഡ് സിനിമയായി എനിക്ക് തോന്നി.

അതിന് ശേഷം ദുല്‍ഖറും സംസാരിച്ചു , അങ്ങിനെയാണ് ഈ സിനിമയുടെ ഭാഗമായി മാറുന്നത്. മലയാളം വിട്ടപ്പോള്‍ തെലുങ്കില്‍ ആദ്യം ചെയ്യുന്നത് ‘ആ ആ’ എന്ന സിനിമയായിരുന്നു. ഇതില്‍ ഒരു നെഗറ്റീവ് വേഷമായിരുന്നു എങ്കിലും ആ കഥാപാത്രം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. അതിന്റെ പിന്നാലെയാണ് തെലുങ്കില്‍ പ്രേമത്തിന്റെ റീമേക്ക് ചെയ്യുന്നത്’