ഗൾഫ് മേഖലയിൽ വീണ്ടും `ഇസ്രായൽ സ്നേഹം´: യുഎഇയ്ക്കു പുറമേ ബഹ്റിനും ഇസ്രയേലുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു

single-img
12 September 2020

മിഡിൽ ഈസ്റ്റിൽ വീണ്ടും  ഇസ്രായേൽ സ്നേഹം മുളയ്ക്കുന്നു. ബെഹ്റിന്‍ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. 

അമേരിക്കയുടെ രണ്ട് നല്ല സൃഹൃത്ത് രാജ്യങ്ങള്‍ സൗഹൃദത്തിലേക്ക് പോകുകയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഇതു സംബന്ധിച്ച് ബെഹ്റിൻ്റെയും ഇസ്രയേലിന്റെയും പ്രധാനമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചുവെന്നും ട്രംപ് വെളിപ്പെടുത്തി. 

ഗള്‍ഫ് മേഖലയിൽ നിന്നും രണ്ടാമത്തെ രാജ്യമാണ് കഴിഞ്ഞ 30 ദിവസത്തിനിടെ ഇസ്രയേലുമായി സഹകരണം പ്രഖ്യാപിക്കുന്നത്. മൂന്നാഴ്ച മുമ്പ് ഇസ്രയേലുമായുള്ള നയതന്ത്രബന്ധം യുഎഇ പുനഃസ്ഥാപിച്ചിരുന്നു. ട്രംപിന്റെ ഇടപെടലാണ് മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. 

അതിനിടെ, സൗദിയുടെ വ്യോമപാത ഇസ്രയേലിനുവേണ്ടി തുറന്നു കൊടുക്കുന്നുവെന്നുള്ളതും വാർത്തയായിരുന്നു.