ജോസഫ് വിഭാഗത്തിനെ യോഗത്തിൽ നിന്ന് ഒഴിവാക്കി; കാരണം വിശദീകരിച്ച് മുഖ്യമന്ത്രി

single-img
11 September 2020

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നടത്തുന്നത് സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത് ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത യോഗത്തിന് ജോസഫ് വിഭാഗത്തിന് ക്ഷണമില്ല. പിജെ ജോസഫ് വിഭാഗത്തെ ക്ഷണിക്കാത്തതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ വിശദീകരണം നൽകി: കേരള കോൺഗ്രസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വിധി പറഞ്ഞതാണ്. ചിഹ്നവും പാർട്ടിയുമുള്ളത് ജോസ് കെ മാണി നേതൃത്വത്തിനാണ്; പി ജെ ജോസഫിനല്ല. അത് കണക്കിലെടുത്താണ് ജോസഫിനെ ഒഴിവാക്കിയത്.

വിധി വരുന്നതിന് മുമ്പാണ് നേരത്തെ ജോസഫ് നേതൃത്വത്തെ സർവ്വ കക്ഷിയോഗങ്ങളിലേക്ക് വിളിച്ചിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ രണ്ടില ചിഹ്നമടക്കമുള്ള ജോസ് നേതൃത്വം കൊടുക്കുന്നതാണ് കേരളാ കോൺഗ്രസ് (എം). അതിന്റെ ഭാഗമായാണ് ഇപ്പോഴും പിജെ ജോസഫ് അടക്കമുള്ളവരുള്ളത്. അതല്ലെങ്കിൽ അവർ അക്കാര്യം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളത്തിൽ പറഞ്ഞു.