ഇതാ പീലി; പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയോട് പിണങ്ങിയ കുഞ്ഞ്​ ആരാധിക

single-img
9 September 2020

മമ്മൂക്ക തന്നെ ബർത്ത്​ഡേയ്​ക്ക്​ വിളിച്ചിട്ടില്ലെന്ന്​ പറഞ്ഞ്​ പൊട്ടിക്കരഞ്ഞ കുഞ്ഞ്​ ആരാധികയുടെ പേരും ഊരും കണ്ടെത്തി. പെരിന്തൽമണ്ണ തിരൂർക്കാട്​ സ്വദേശികളായ ഹമീദലി പുന്നക്കാടൻ സജ്​ല ദമ്പതികളുടെ മകൾ പീലിയാണ്​ മമ്മൂക്കയുടെ ആ കുഞ്ഞു ആരാധിക.

പിണങ്ങല്ലേ, എന്താ മോൾടെ പേരെന്ന കുറിപ്പോടെ മമ്മൂട്ടി തന്നെ വീഡിയോ ഷെയർ ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളും കുട്ടിയെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചു. ഈ പരിശ്രമമാണ്​ ഇപ്പോൾ വിജയിച്ചിരിക്കുന്നത്​.

മമ്മുക്കാനോട്​ മുണ്ടൂലെന്നും​ ഹാപ്പി ബർത്ത്​ഡേയ്​ക്ക്​ തന്നെ വിളിച്ചില്ലെന്നും പറഞ്ഞ്​ കുട്ടി പൊട്ടിക്കരയുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു​. കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നയാളുടെ ശബ്​ദവും വീഡിയോയുടെ പശ്​ചാത്തലത്തിൽ കേൾക്കാമായിരുന്നു. എന്നാൽ, ഇതിനൊന്നും വഴങ്ങാതെ കുട്ടി, കരച്ചിൽ തുടരുന്നതാണ്​ വീഡിയോയിൽ കാണുന്നത്​.