കോവിഡ് അൺലോക്കിങ്: പാകിസ്താനിൽ സിനിമാ തിയേറ്ററുകൾ തുറക്കാൻ തീരുമാനം; പ്രദർശനം വെള്ളിയാഴ്ച മുതൽ

single-img
8 September 2020

പാകിസ്താനിൽ, വരുന്ന വെള്ളിയാഴ്ച മുതൽ സിനിമാ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കും. കോവിഡ് അൺലോക്കിങിന്റെ ഭാഗമായാണ് തീരുമാനം. ടെനറ്റ് ആയിരിക്കും പ്രഥമ കോവിഡാനന്തര റിലീസ് ചിത്രം. ക്രിസ്റ്റഫർ നോളനാണ് ടെനെറ്റിന്റെ സംവിധായകൻ. ഡിംപിൾ കപാഡിയയുടെ പ്രഥമ ഹോളിവുഡ് സിനിമ കൂടിയാണിത്.

ആറുമാസത്തെ ഇടവേളയ്ക്കു ശേഷമുള്ള തീയേറ്റർ റിലീസ് പ്രതീക്ഷിച്ചിരിക്കുകയാണ് പാകിസ്താനിലെ സിനിമാ പ്രേമികൾ എന്നാണ് റിപ്പോർട്ടുകൾ. കാനഡ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ തുടങ്ങി 70 രാജ്യങ്ങളിൽ ഇപ്പോൾ ചിത്രം പ്രദർശനം തുടരുകയാണ്. അമേരിക്കയിൽ തരക്കേടില്ലാത്ത കളക്ഷൻ നേടുന്നുണ്ട് എന്നാണ് റിപോർട്ടുകൾ.

അതേസമയം, ഇതുവരെയെടുത്ത സിനിമകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ടെനെറ്റ് എന്നു സംവിധായകൻ നോളൻ പറഞ്ഞു. രാജ്യങ്ങള്‍ വ്യാപിച്ചിട്ടുള്ള ഒരു ചാരവൃത്തിയുടെ കഥ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ചിത്രമാണിത്. ചിത്രം വിജയിക്കണമെങ്കിൽ അടഞ്ഞു കിടക്കുന്ന തീയേറ്ററുകൾ തുറക്കുകയും പ്രേക്ഷകർ എത്തുകയും വേണം. അത് സംഭവിക്കുമെന്ന ആത്മവിശ്വാസമുണ്ട് എന്ന് വിതരണക്കാരായ വാർണർ ബ്രദേഴ്‌സ് അറിയിച്ചു.