നാടിന് അഭിമാനം; കേരളം സാക്ഷരതയില്‍ ഒന്നാമത്

single-img
7 September 2020

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനം ആളുകള്‍ക്ക് സാക്ഷരതയുമായാണ് കേരളം മുന്നിലെത്തിയത്. 89 ശതമാനം സാക്ഷരരുളള ദില്ലിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ബിഹാറിനേയും പിന്തള്ളിയാണ് ആന്ധ്ര പ്രദേശിന്‍റെ സ്ഥാനം. സാക്ഷരതയില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അന്തരം അറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെയാണ്.

സാക്ഷരതയിലെ സ്ത്രീപുരുഷ അന്തരത്തിന്‍റെ ദേശീയ ശരാശരി 14.4 ശതമാനമാകുമ്പോള്‍ കേരളത്തില്‍ ഇത് 2.2 ശതമാനമാണ്. അതായത് ദേശീയ തലത്തില്‍ പുരുഷന്മാരുടെ സാക്ഷരത 84.7 ശതമാനം ആവുമ്പോള്‍ സ്ത്രീ സാക്ഷരത എന്നത് 70.3 ശതമാനം മാത്രമാണ്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് കണക്കുകള്‍ പുറത്ത് വിട്ടത്. 85.9 ശതമാനവുമായി അസമും, 87.6 ശതമാനവുമായി ഉത്തരാഖണ്ഡുമായി കേരളത്തിനും ദില്ലിക്കും പിന്നിലുള്ളത്. നഗരത്തിലേയും ഗ്രാമങ്ങളിലേയും സാക്ഷരത താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറ്റവും കൂടുതല്‍ വ്യത്യാസമുള്ളത് തെലങ്കാനയിലാണ്. ഇവിടെ ഗ്രാമപ്രദേശങ്ങളിലെ സാക്ഷരതയേക്കാള്‍ 23.4 ശതമാനം കൂടുതലാണ് നഗരത്തിലെ സാക്ഷരത. ആന്ധപ്രദേശില്‍ ഈ വ്യത്യാസം 19.2 ശതമാനമാണ്.