ആറന്മുളയിൽ കോവിഡ് സ്ഥിരീകരിച്ച യുവതിയെ പീഡിപ്പിച്ചു: ആംബുലൻസ് ഡ്രെെവർ അറസ്റ്റിൽ

single-img
6 September 2020

ആറന്മുളയിൽ കോവിഡ് സ്ഥിരീകരിച്ച യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചതായി പരാതി.  നൗഫൽ (21) എന്നയാളാണ് ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി യുവതിയെ പീഡിപ്പിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുലർച്ചെ കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് യുവതിയെ കൊണ്ടു പോകുന്നതിനിടയിലാണ് സംഭവം. ഒരു മണിയോടെ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തിനു സമീപം ആളൊഴിഞ്ഞ പ്രദേശത്താണ് യുവതി പീഡനത്തിന് ഇരയായത്. 

രണ്ടു യുവതികളാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാൻ ആയിരുന്നു നിർദേശം. ഇതനുസരിച്ച് ഒരു യുവതിയെ ആശുപത്രിയിലിറക്കിയ നൗഫൽ പീഡനത്തിനിരയായ യുവതിയുമായി കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പോയി. വഴിമധ്യേ ആണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. 

ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം യുവതി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. യുവതിയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.