രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം സെ​പ്റ്റം​ബ​ർ 17നു ​ശേ​ഷം ആരംഭിക്കും: നിർമ്മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല

single-img
6 September 2020

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം സെ​പ്റ്റം​ബ​ർ 17നു ​ശേ​ഷം ആ​രം​ഭി​ക്കു​മെ​ന്ന് ശ്രീ​രാ​മ​ജ·​ഭൂ​മി തീ​ർ​ഥ് ക്ഷേ​ത്രം ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്പ​ത് റാ​യ് അറിയിച്ചു. ക്ഷേ​ത്രം നി​ർ​മാ​ണ കമ്പനി​യാ​യ ലാ​ർ​സ​ൻ ആ​ന്‍റ് ട​ർ​ബോ ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കിയെന്നും അദ്ദേഹം പറഞ്ഞു. 

ഫീ​സ് വാ​ങ്ങാ​തെ​യാ​ണ് ക​മ്പനി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന് അ​ടി​ത്ത​റ പാ​കാ​നാ​യി 12000 തൂ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കും. ഇ​വ ക​ല്ലു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​വ​യാ​ണെ​ന്നും ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന് ഇ​രു​മ്പ് ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ർ​മാ​ണ​ത്തി​നു​ള്ള യ​ന്ത്ര​ങ്ങ​ൾ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും മും​ബൈ​യി​ൽ നി​ന്നു​മാ​ണ് എ​ത്തി​ക്കു​ന്ന​ത്. നി​ർ​മാ​ണ ജോ​ലി​ക്കെ​ത്തു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.