കണ്ണൂരിൽ കോവിഡ് ചികിത്സയിലായിരുന്നയാൾ ആശുപത്രിയില്‍ തൂങ്ങിമരിച്ചു

single-img
4 September 2020

പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നയാൾ തൂങ്ങി മരിച്ചു. കണ്ണൂർ ചാല സ്വദേശി രവീന്ദ്രനെയാണ് (60) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9 ന് കോവിഡ് വാർഡിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്.

ആശുപത്രിയിലെ ശുചി മുറിയിൽ തോർത്തുമുണ്ടിൽ കുരുക്കിട്ടാണ് മരിച്ചത്. ഭാര്യയോടൊപ്പം ഇന്നലെയാണ് രവീന്ദ്രൻ മെഡിക്കൽ കോളേജിൽ എത്തിയത്. രണ്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഓട്ടോ ഡ്രൈവറാണ് രവീന്ദ്രൻ. ഇയാളുടെ സമ്പർക്കപ്പട്ടിക വലുതാണ്.