സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

single-img
1 September 2020

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ ദിവസങ്ങളിൽ ഇടിഞ്ഞതിനുശേഷം ചൊവാഴ്ച പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില.

പവൻ വില 42,000 രൂപയിലേയ്ക്ക് ഉയർന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 1,986 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. . ഓഗസ്റ്റ് 29 മുതൽ 31വരെ നാലുദിവസം തുടർച്ചയായി താഴ്ന്ന നിലവാരത്തിൽ തുടർന്നശേഷമാണ് 200 രൂപയുടെ വർധന.