ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ കെ എസ് ഈശ്വരപ്പയ്ക്ക് കൊവിഡ്

single-img
1 September 2020

ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ്. സംസ്ഥാനത്തെ ബിജെപിയിലെ മുതിര്‍ന്ന നേതാവും ഗ്രാമവികസന മന്ത്രിയുമായ കെ എസ് ഈശ്വരപ്പയുടെ പരിശോധനാ ഫലമാണ് ഇന്ന് പോസിറ്റീവായത്. യെദിയൂരപ്പ നയിക്കുന്ന മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് കെ എസ് ഈശ്വരപ്പ.

“എനിക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മറ്റുള്ള ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.നിലവില്‍ ഡോക്ടർമാരുടെ ഉപദേശപ്രകാരം ഞാൻ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയാണ്”- അദ്ദേഹം ട്വിറ്ററിൽ എഴുതി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജോലെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ മാസമായിരുന്നു മുഖ്യമന്ത്രി യെദിയൂരപ്പ, ആരോഗ്യമന്ത്രി ബി ശ്രീരാമുലു, ടൂറിസം മന്ത്രി സി ടി രവി, കൃഷി മന്ത്രി ബി സി പാട്ടീല്‍, വനം മന്ത്രി ആനന്ദ് സിങ് എന്നിവര്‍ക്കും കൊവിഡ് കണ്ടെത്തിയത്. ഇന്നുമാത്രം കർണാടകത്തിൽ ഇന്ന് 9058 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയുമുണ്ടായി.