പ്രധാനമന്ത്രിയെ അപമാനിക്കുന്നു; ഫേസ് ബുക്കിന് കത്തയച്ച് കേന്ദ്ര സര്‍ക്കാര്‍

single-img
1 September 2020

ഇന്ത്യൻ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനെ അതൃപ്തിയറിയിച്ച് കേന്ദ്ര നിയമ മന്ത്രിഫേസ് ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയക്കുകയും ചെയ്തു.

ഇന്ത്യയിലെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമമെന്ന് കത്തില്‍ ആരോപിക്കുന്നു. നിലവില്‍ രണ്ട് തരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഫെയ്‌സ്ബുക്കിലുള്ളത്. അവര്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്നു.

ബിജെപിക്ക് അനുകൂലമായ പോസ്റ്റുകള്‍ വരുന്നത് മായ്ച്ചുകളയാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തു തന്നെഇതുപോലുള്ള നടപടികളുണ്ടായിരുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും കത്തില്‍ മന്ത്രി പറയുന്നു.

അതേസമയം നേരത്തെ, ഫേസ്ബുക്ക് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന് അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍ ആരോപിച്ചിരുന്നു. ബിജെപി നേതാക്കള്‍ ചെയ്യുന്ന പ്രകോപനപരമായ പ്രസംഗങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും നിന്ന് നീക്കം ചെയ്യേണ്ടെന്ന് അംഖി ദാസ് ജീവനക്കാരോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.