അറിഞ്ഞോ, കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെട്രോള്‍ വിലയില്‍ രണ്ടു രൂപയോളം വർദ്ധിച്ചു

single-img
28 August 2020

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് പത്ത് പൈസയാണ് എണ്ണവിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 83.76 രൂപയായി.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെട്രോൾ വിലയിൽ സാമാന്യം വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ടു രൂപയോളമാണ് വി വർദ്ധിച്ചത്. ഡീസല്‍ വില മാറ്റമില്ലാതെ നിൽക്കുന്നു. 

കൊച്ചിയില്‍ പെട്രോള്‍ വില 81.95 രൂപയായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ 82 രൂപ 29 പൈസ നല്‍കണം. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില താഴോട്ടാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം ബാരലിന് 45 ഡോളര്‍ എന്ന നിലയിലാണ് പുരോഗമിക്കുന്നത്.