സംഘ പ്രവർത്തകരെ അപമാനിക്കുന്നു; മിന്നൽ മുരളി നിരോധിക്കണം; ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ സൈബർ ആക്രമണം

single-img
26 August 2020

ആലുവാ മണപ്പുറത്തെ ക്രിസ്ത്യൻ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട വളരെയേറെ വിവാദങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസംപുറത്തിറങ്ങിയ മിന്നല്‍ മുരളി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം.

ടോവിനോ തോമസ് നായകനായി ബേസില്‍ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഈ സിനിമ നിരോധിക്കണമെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയാണ്. തീയിൽ നിന്നും രക്ഷപെടാൻ ഓടി മറയുന്ന ടോവിനോയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ശബരിമല വിഷയത്തിൽ പോലീസിൽ നിന്നും രക്ഷപെടാൻ ഓടുന്ന സംഘപരിവാർ പ്രവർത്തകനോടുള്ള സാമ്യമാണ് സോഷ്യൽ മീഡിയയിൽ വിമർശന കാരണമായത്.

സംഘ പ്രവർത്തകരെ അപമാനിക്കുന്ന ടോവിനോ തോമസ്, ബേസിൽ ജോസഫ് സിനിമ "മിന്നൽ മുരളി" നിരോധിക്കുക

Posted by Nair Mohanan Ks on Tuesday, August 25, 2020