ഷൈന്‍ ടോം ചാക്കോ – രജിഷ വിജയന്‍ ചിത്രം ‘ലൗ’ ട്രെയിലര്‍ ഓഗസ്റ്റ് 28ന്

single-img
25 August 2020

ആഷിക് ഉസ്മാന്റെ നിർമ്മാണത്തിൽ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയായ ലൗ’ വിന്റെ ട്രെയിലര്‍ ഓഗസ്റ്റ് 28ന് എത്തുന്നു. മലയാളത്തിൽ യുവനിരയിൽ ശ്രദ്ധേയനായ ഷൈന്‍ ടോം ചാക്കോ, രജിഷാ വിജയന്‍ എന്നിവരാണ് ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവർക്ക് പുറമെ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരും ഇതിൽ അഭിനയിക്കുന്നു. ക്യാമറ- ജിംഷി ഖാലിദ് ആണ്. സംസ്ഥാനത്തുനിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ മലയാള ചിത്രംകൂടിയാണ് ലൗ.