12 വയസ്സിനു മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

single-img
23 August 2020

കോ​വി​ഡ് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ​ന്ത്ര​ണ്ട് വ​യ​സ്സി​നു മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ മു​തി​ർ​ന്ന​വ​രു​ടെ അ​തേ​നി​ല​യാ​ണ് ഈ ​പ്രാ​യ​ക്കാ​രി​ലു​ള്ള​തെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്കു​ന്നു. എ​ന്നാ​ൽ ആ​റി​നും 11നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ സാ​ഹ​ച​ര്യ​ത്തി​ന് അ​നു​സ​രി​ച്ച് മാ​സ്ക് ധ​രി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വെളിപ്പെടുത്തുന്നത്. 

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും യു​ണൈ​റ്റ​ഡ് നാ​ഷ​ൻ​സ് ചി​ൽ​ഡ്ര​ൻ​സ് ഫ​ണ്ടും ര​ണ്ടു ദി​വ​സം മു​ന്പ് വെ​ബ്സൈ​റ്റി​ൽ പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ലാണ് ഇക്കാര്യങ്ങൾ പറയുന്നത്. പ​ന്ത്ര​ണ്ട് വ​യ​സ്‌​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ മാ​സ്ക് ധ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. 

മാസ്ക് എല്ലാപേരും ധരിക്കേണ്ടത്. എന്നാൽ ആ​റി​നും 11നും ​ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ൾ നി​ര​വ​ധി സാ​ധ്യ​ത​ക​ൾ മു​ൻ നി​ർ​ത്തി മാ​ത്രം മാ​സ്ക് ധ​രി​ച്ചാ​ൽ മ​തി​യാ​കും. രോ​ഗം പ​ക​രാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ, മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള കു​ട്ടി​ക​ളു​ടെ ക​ഴി​വ്, മാ​സ്ക് കി​ട്ടാ​നും മു​തി​ർ​ന്ന​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​മാ​ണെ​ങ്കി​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​രു സം​ഘ​ട​ന​ക​ളും മു​ന്നോ​ട്ടു​വെ​ക്കു​ന്ന വി​വ​ര​ങ്ങ​ൾ.

അ​ഞ്ച് വ​യ​സ്‌​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും അ​വ​രു​ടെ താ​ത്പ​ര്യ​വു​മാ​ണ് ഇ​തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും യൂ​നി​സെ​ഫും പറയുന്നു.