കോവിഡിനു പിന്നാലെ കാട്ടുതീയും: അമേരിക്കയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ദുരന്തം
കോവിഡ് മാഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന അമേരിക്കയിൽ മറ്റൊരു ദുരന്തം കൂടി. അമേരിക്കയിലെ കാലിഫോർണിയയിൽ കാട്ടുതീ പടർന്നു പിടിക്കുന്നതായാണ് റിപ്പോർട്ടുകൾ. കാട്ടു തീയിൽ ആറു പേർ മരിക്കുകയും നാലുലക്ഷം ഹെക്ടർ സ്ഥലം കത്തിനശിച്ചതായുമായാണ് ഔഗ്യോഗിക കണക്കുകൾ.
ആയിരക്കണക്കിന് വീടുകൾ കത്തിയമർന്നു. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ ദുരന്തങ്ങളിൽ ഒന്നാണിതെന്നാണ് വിലയിരുത്തൽ. കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എത്തിയ കാട്ടുതീ അമേരിക്കൻ ജനതയ്ക്ക് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ശക്തമായ കാറ്റിനെ തുടർന്ന് പുക വീശിയടിക്കുന്നത് ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്. കാലിഫോർണിയയിലേത് വലിയ ദുരന്തമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കി.