കൊറോണയെ അകറ്റി നിർത്താൻ ദാ ഇതിനു കഴിയും: നിർണ്ണായകമായ കണ്ടെത്തൽ

single-img
22 August 2020

കൊറോണയെ എങ്ങനെ പ്രതിരോധിക്കാം. സാമുഹ്യ അകലം പാലിച്ച്, വീടുകളിൽ മാത്രം കഴിഞ്ഞു കൂടി മാത്രമേ ഇന്ന് കൊറോണയെ അകറ്റി നിർത്തുവാനാകുള്ളു. എന്നാൽ കോവിഡ് വെെറസ് ബാധിച്ച വ്യക്തിയുള്ള സാഹചര്യത്തിൽ പെട്ടുപോയാൽ എങ്ങനെ വെെറസ് ബാധയേൽക്കാതെ നോക്കാം. ഉത്തരം ലളിതമാണ്. വാക്സിൻ. പക്ഷേ ഫലപ്രദമായ ഒരു വാക്സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നുള്ളാണ് ദുഃഖകരമായ സത്യം. 

അതേസമയം ഒരു പുതിയ വെളിപ്പെടുത്തൽ വിദഗ്ദരുടെ ഇടയിൽ നിന്നും ഉണ്ടായിരിക്കുകയാണ്. കൊറോണയെ നേരിടാന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ‘കടല്‍പ്പായല്‍’ ഉത്തമമെന്നാണ് കണ്ടെത്തൽ. കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനം അഥവാ സിഫ്റ്റ് ആണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട് സിഫ്റ്റിലെ ഗവേഷകര്‍ തയ്യാറാക്കിയ ലേഖനത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്നുള്ളതും പ്രതീക്ഷ വർദ്ധിപ്പിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ആഷിഷ് കെ. ഷാ, ഡോ. സുശീല മാത്യു, ഡയറക്ടര്‍ കൂടിയായ ഡോ. സി.എന്‍. രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. പ്രതീക്ഷാ നിർഭരമായ കണ്ടെത്തലെന്നാണ് ആരോഗ്യ വിദഗ്ദർ ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നതും. 

എങ്ങനെയാണ് കടൽപ്പായൽ കൊറോണയ്ക്ക് എതിരെ പൊരുതുന്നത്? ശരീരത്തിൻ്റെ പ്രതിരോധശേഷിയെ വർദ്ധിപ്പിക്കുകയാണ് കടൽപ്പായൽ ചെയ്യുന്നത്. കൊറോണയ്‌ക്കെതിരേ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കടല്‍പ്പായലിൻ്റെ സാധ്യതകളെക്കുറിച്ചാണ് ഗവേഷണ ലേഖനത്തിൽ വിശദീകരിക്കുന്നതും. കടല്‍പ്പായലില്‍ ആന്റി ഓക്‌സിഡൻ്റുകളും അമിനോ ആസിഡുകളും വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുള്ളതായി തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. 

ഒർത്ഥത്തിൽ കടൽപ്പായൽ ഒരു അസാധരണ വസ്തുവാണ്. ഭക്ഷ്യഉത്പന്നമായും ഔഷധമായും ഇതിനെ ഉപയോഗിക്കുവാൻ കഴിയും. കടല്‍പ്പായലുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ കൊച്ചിയിലെ സിഫ്റ്റില്‍ നടന്നിരുന്നു. കടല്‍പ്പായലിന്റെ വിപുല സാധ്യതകളിലേക്കാണ് സിഫ്റ്റിന്റെ ഗവേഷണം വെളിച്ചം വീശുന്നത്. കടല്‍പ്പായല്‍ ഉപയോഗിച്ച് വിവിധ ഭക്ഷ്യ ഉത്പന്നങ്ങള്‍ സിഫ്റ്റ് നേരത്തെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബിസ്‌കറ്റുകള്‍, കുക്കീസ്, ജ്യൂസുകള്‍, യോഗര്‍ട്ട്, കാപ്സ്യൂള്‍സ് എന്നിവയെല്ലാം ഈ വസ്തുക്കളിലുൾപ്പെടുന്നു. 

മാത്രമല്ല സാനിറ്റൈസര്‍ ഉത്പാദനത്തിനും കടല്‍പ്പായല്‍ ഉപയോഗിക്കാമെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിവിധോപയോഗ പ്രദമായ കടല്‍പ്പായലിൻ്റെ പോഷക പ്രാധാന്യം തിരിച്ചറിഞ്ഞിരിക്കുകയാണ് ഗവേഷകർ. ആ തിരിച്ചറിവിലൂടെ സാധാരണക്കാര്‍ക്ക് അതിൻ്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് സിഫ്റ്റ് ഇപ്പോൾ നടത്തുന്നതും.