ഓറഞ്ച് വില്പനക്കാരനെ തേടിയെത്തിയ പദ്മശ്രീ

single-img
22 August 2020

തെരുവിൽ ഓറഞ്ച് വിറ്റുജീവിക്കുന്ന ഒരു പാവം മനുഷ്യനെ രാജ്യം ആദരിക്കുകയാണ്. സംഭവം സത്യമാണോ എന്ന സംശയം ഒരുപക്ഷെ എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും,എന്നാൽ സത്യമാണ്. ഹരവേള അജബ എന്ന യുവാവിന്റെ കഥ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഇടം നേടി കഴിഞ്ഞു.തെരുവിൽ ഓറഞ്ച് വിറ്റു കൊണ്ടാണ് ഹരവേള അജബ ജീവിക്കുന്നത്. ദക്ഷിണ കന്നഡയിലെ മംഗളൂരിന്‌ സമീപം ഉള്ള ന്യൂ പഠിപ്പു സ്വാദേശിയാണ് അജബാ.വഴിയിൽ ഇരുന്നു കൊണ്ട് ഓറഞ്ച് വില്പന നടത്തുന്നു എന്നത് അല്ലാതെ പരിചയം ഇല്ലാത്ത ആരും തന്നെ അദ്ദേഹത്തെ ഗൗനിക്കാറില്ല.എന്നാൽ അദ്ദേഹത്തിന് രാജ്യം ഇപ്പോൾ പത്മശ്രീ നൽകി കൊണ്ട് ആദരിച്ചിരിക്കുകയാണ് .ഇതോടെ ഞെട്ടിയത് ഇന്ത്യ മുഴുവനാണ്.എന്തിനാണ് വെറും ഒരു ഓറഞ്ച് വില്പന നടത്തുന്ന ആൾക്ക് രാജ്യം പതമശ്രീ നൽകിയത് എന്ന് ചിന്തിക്കുന്നവർ ഹാജബയുടെ കഥ അറിയണം.കർണ്ണാടകക്കാരൻ ആയ ഹാജബ വെറും ഒരു പഴം വിൽപ്പനക്കാരൻ അല്ല നിരവധി പേർക്ക് മാത്യക ആവാൻ കൽപ്പുള്ള ഉയര്ന്ന കാഴ്ചപ്പടുള്ള വ്യക്തിയാണ് അദ്ദേഹം.തന്റെ ജീവിതത്തിലെ വഴിത്തിരിവിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ.

ഒരിക്കൽ വിദേശികളായ ദമ്പതികൾ ഓറഞ്ചിന്റെ വില ചോദിച്ചു. എനിക്ക് ആകെ മനസിലാകുന്നത് തോളുവും പ്യാരി ഭാഷ മാത്രാമാണ്.വാക്കുകൾ കിട്ടാതെ ഞാൻ അവരുടെ മുഖത്തേക്ക് നോക്കി നിന്ന് അവർ പോവുകയും ചെയ്തു.ഇങ്ങനെ ഒരു അവസ്ഥ എന്റെ ഭാവി തലമുറക്ക് ഉണ്ടാവരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.ഈ സംഭവത്തെ തുടർന്ന് കൊണ്ട് ഹജബ സ്വായം പഠിക്കാനും കോളനിയിലെ കുട്ടികളെ പഠിപ്പിക്കാനും ആരംഭിച്ചു.വിദ്യഭ്യാസം ഇല്ലാത്തതിന്റെ കുറവ് സ്വന്തം ജീവിതം കൊണ്ട് അനുഭവിച്ച സാഹചര്യമാണ് ഇങ്ങനെ വേറിട്ട ചിന്തയിലേക്ക് അദ്ദേഹത്തെ എത്തുന്നത്.തൻ്റെ അക്ഷരാഭ്യാസം ഇല്ലാത്ത കുട്ടികൾക്ക് തന്റെ ഗതി വരരുത് എന്ന തീരുമാനത്തിൽ 1991 ഇൽ അദ്ദേഹം ഒരു സ്‌കൂൾ ആരംഭിച്ചു.ഓറഞ്ചു വില്പന നടത്തിയ വരുമാനം കൊണ്ടായിരുന്നു സ്‌കൂൾ തുടങ്ങിയത്.പതിയെ അജബയുടെ ലക്ഷ്യം ജനങ്ങളിൽ എത്തി.അദ്ദേഹത്തിന്റെ സ്‌കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു .സർക്കാർ സ്‌കൂളിന് വേണ്ടി ഭൂമിയും നൽകി. എന്തായാലും ഹരവേള അജബ എന്ന യുവാവ് ഒരു മാതൃക തന്നെയാണ്