ലോകം മാസ്കിനുള്ളിൽ, രോഗികൾ കുറഞ്ഞ ചെെനയിൽ ജനങ്ങൾ മാസ്ക് ഉപേക്ഷിച്ചു തുടങ്ങി

single-img
22 August 2020

ചൈ​ന​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ലു​ൾ​പ്പ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വ​ൻ ഇ​ള​വ് പ്രഖ്യാപിച്ചു. ത​ല​സ്ഥാ​ന ന​ഗ​ര​വാ​സി​ക​ൾ മാ​സ്ക് പോ​ലും ഉ​പേ​ക്ഷി​ച്ചു​തു​ട​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടുകൾ പുറത്തു വരുന്നത്. മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ മാ​സ്ക് ഉ​പേ​ക്ഷി​ച്ചു​തു​ട​ങ്ങി​യ​ത്. ലോകത്ത് ആദ്യമായി കോവിഡ റിപ്പോർട്ട് ചെയ്ത വുഹാനിൽ പോലും ജനങ്ങൾ മാസ്ക് ധരിക്കാതെ പുറത്തിറങ്ങി തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

തു​ട​ർ​ച്ച​യാ​യി 12 ദി​വ​സ​വും ഒ​രു കോ​വി​ഡ് കേ​സ് പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​സ്ക് നി​ർ​ബ​ന്ധ​മ​ല്ലാ​താ​ക്കി​യ​ത്. എ​ന്നാ​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ പു​തി​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ ശേ​ഷം നി​ര​വ​ധി പേ​ർ മാ​സ്ക് ധ​രി​ച്ച് ത​ന്നെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​തെ​ന്നും വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മാസങ്ങളോളം തുടരുന്ന ശീലങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ തയ്യാറാകുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. 

ബെ​യ്ജിം​ഗ് അ​ധി​കൃ​ത​ർ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ടു​ത്തു​ക​ള​യുന്നത്. ര​ണ്ട് ലോ​ക്ക് ഡൗ​ണി​ന് ശേ​ഷ​മാ​ണ് ഇ​വി​ടു​ത്തെ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ ആ​ദ്യം ചൈ​ന​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വി​ടു​ത്തെ ഒ​രു മാ​ർ​ക്ക​റ്റി​ൽ നി​ര​വ​ധി​പ്പേ​ർ​ക്ക് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജൂ​ണി​ൽ വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.