കോവിഡ് മുക്തി നേടിയതിന് ശേഷം വീണ്ടും വെെറസ് തിരിച്ചെത്തില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം: അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മെഡിക്കൽ റിസർച്ച് കൗൺസിൽ

single-img
21 August 2020

കൊറോണ മുക്തി നേടിയതിന് ശേഷവും വ്യക്തികളില്‍ വൈറസ് വീണ്ടും ശക്തമാവുന്നു എന്നതിന് തെളിവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ സ്ഥിരീകരണം. ഏതാനും സംസ്ഥാനങ്ങളില്‍ കോവിഡ്മുക്തി നേടിയ ചിലരില്‍ വൈറസ് തിരിച്ചുവരുന്നുവെന്നു റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. 

എന്നാല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്(ഐസിഎംആര്‍) ഇത് അംഗീകരിച്ചിട്ടില്ല. ചിലരില്‍ കോവിഡ് അനന്തര രോഗലക്ഷണങ്ങള്‍ തുടരുന്നതാകാം ഇത് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതല്ലെങ്കില്‍ ചിലരില്‍ വൈറസുകള്‍ കുറെ കാലത്തേക്കു ശേഷിക്കുന്നതുമാകാം. 

എന്നാല്‍, രോഗവ്യാപന ശേഷിയുള്ളതും, ജീവനുള്ളതുമാണ് ഇങ്ങനെയുള്ളവരില്‍ കണ്ടെത്തുന്ന വൈറസുകള്‍ എന്ന് നിര്‍ദിഷ്ട ലാബില്‍ തെളിഞ്ഞാല്‍ മാത്രമാവും കോവിഡ് തിരിച്ചു വന്നു എന്ന് പറയാനാവുകയെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. നിര്‍വീര്യമായ വൈറസുകളാണോ (ഇന്‍ആക്ടിവേറ്റഡ്) ശേഷിക്കുന്നതെന്നു പരിശോധിക്കപ്പെടേണ്ടതുതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.