ആനപ്പിണ്ടം കൊവിഡിനെ ചെറുക്കുമെന്നത് വ്യാജ പ്രചാരണം; ജനങ്ങൾക്ക് മുന്നറിയിപ്പുമായി നമീബിയന്‍ സര്‍ക്കാര്‍

single-img
19 August 2020

സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നപോലെ ആനപ്പിണ്ടത്തിന് കൊവിഡ് 19നെ ചെറുക്കാനാനുള്ള ശേഷിയില്ല എന്ന് നമീബിയൻ സർക്കാർ. ഇതുപോലുള്ള വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് ജനങ്ങങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി.

നിലവിൽ നമീബിയയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഈ സമയമാണ് കൊവിഡ് 19നെ ചെറുക്കാൻ ആനപ്പിണ്ടത്തിന് കഴിയുമെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി പരിസ്ഥിതി മന്ത്രാലയം വക്താവ് റോമിയോ മുയുൻഡ ഒരു അന്താരാഷ്ട്ര വാർത്താ ഏജൻസിയോട് പറഞ്ഞത്.

രോഗവ്യാപനം കൂടിയതോടെ കൊവി‌ഡ് പ്രതിരോധത്തിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി ആനപ്പിണ്ടം ഭീമൻ തുകയ്ക്ക് വില്പന നടത്തുന്ന തട്ടിപ്പ് സംഘവും സജീവമായി രംഗത്തുണ്ടെന്ന് അധികൃതർ അറിയിച്ചു. നമീബിയയിലുള്ള ചില പരമ്പരാഗത വൈദ്യന്മാർ അവകാശപ്പെടുന്നത് ആനപ്പിണ്ടത്തിന് മനുഷ്യരുടെ തലവേദന, പല്ലുവേദന തുടങ്ങിയവ ശമിപ്പിക്കാനുള്ള കഴിവുണ്ട് എന്നാണ്.

ഈ വാദത്തെ ഏറ്റുപിടിച്ചാണ് കൊവിഡിനെ അകറ്റാൻ ആനപ്പിണ്ടത്തിന് കഴിയുമെന്ന് വ്യാജപ്രചാരണം നടത്തുന്നത്.തുടക്കത്തിൽ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ വളരെ പ്രശംസ നേടിയ രാജ്യമായ നമീബിയയിൽ ഇപ്പോൾ രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. രാജ്യത്തിന്റെ തലസ്ഥാന നഗരമായ വിൻഡ്‌ഹോക്ക്, തുറമുഖ നഗരമായ വാൽവിസ് ബേ എന്നിവ രാജ്യത്തെ ഏറ്റവും വലിയ ഹോട്ട്‌സ്പോട്ടുകളായി മാറിയിരിക്കുകയാണ്. ഇപ്പോൾ 4,464 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.