സിനിമാക്കാലം തിരിച്ചു വരും: രാജ്യത്തെ തിയേറ്ററുകൾ സെപ്തംബർ മുതൽ തുറന്നേക്കും
19 August 2020
കോവിഡ് വ്യാപന സാഹചര്യത്തില്‍ അടച്ചിട്ട രാജ്യത്തെ സിനിമ തീയറ്ററുകള്‍ സെപ്റ്റംബർ മുതല്‍ തുറന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതഒ സംബന്ധിച്ച് കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയാണ് ഇതുസംബന്ധിച്ച് ശിപാര്‍ശ നൽകിയിരിക്കുന്നത്.
രാജ്യത്തെ സിനിമാ രംഗം സജീവമാകുന്നതോടെ നിരവധി പേര്‍ക്ക് താത്ക്കാലിക തൊഴിലടക്കം ലഭിക്കുമെന്നും ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മാളുകളിലെ സിനിമാശാലകള്‍ക്ക് ഈ ഇളവ് ബാധകമാക്കാന്‍ ശിപാര്‍ശ നൽകിയതായി സുചനയില്ല.